കണ്ടാല് തിരിച്ചറിയാൻ പോലും ആകാത്ത അവസ്ഥ, ജനകീയനായ നടൻ ക്യാൻസര് രോഗത്തിന്റെ ദുരിതത്തില്- വീഡിയോ

ക്യാൻസര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടൻ തവസിക്ക് സഹായവുമായി എംഎല്‍എ. തമിഴ് താരം തവസിയാണ് കണ്ടാല്‍ പോലും തിരിച്ചറിയാത്ത അവസ്ഥയില്‍ കഴിയുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ വന്നിരുന്നു. അതോടെയാണ് തവസിയുടെ അവസ്ഥ പുറംലോകം അറിഞ്ഞത്. എല്ലുംതോലുമായ അവസ്ഥയിലായിരുന്നു അദ്ദേഹം. ഡിഎംകെ എല്‍എ ശരവണനാണ് തവസിയുടെ ചികിത്സ ഏറ്റെടുത്തിരിക്കുന്നത്.

മാധ്യമങ്ങളില്‍ നിന്ന് വാര്‍ത്തയറിഞ്ഞതോടെ ശരവണൻ ആശുപത്രിയിലെത്തുകയായിരുന്നു. ചികിത്സ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് ശരവണൻ അറിയിക്കുകയും ചെയ്‍തു.  കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് തവ്‍സി. വാലിബര്‍ സംഘം എന്ന സിനിമയിലുള്‍പ്പടെ ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്. ഇപ്പോള്‍ ക്യാൻസര്‍ ബാധിച്ച് ബുദ്ധിമുട്ടിലാണ് തവ്‍സി. കണ്ടാല്‍ പോലും അറിയാത്ത അവസ്ഥയിലാണ് തവ്‍സി.

അഴകർ സാമിയിൻ കുതിരെ എന്ന സിനിമയില്‍ തവ്‍സിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

തവസി ചികിത്സാ സഹായം തേടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് നടന്റെ ഇന്നത്തെ അവസ്ഥ പുറംലോകം അറിഞ്ഞത്.

Share via
Copy link
Powered by Social Snap