കണ്ടാൽ പുഴുവിനെപ്പോലെ; ചെരുപ്പ് കോഴിക്കാല്! ദോജായുടെ വസ്ത്രധാരണം കണ്ടോ?

ആദ്യം കണ്ടാൽ പുഴുവിനെപ്പോലെ. ചെരുപ്പാകട്ടെ കോഴിക്കാലിന് സമാനം. അമേരിക്കൻ റാപ്പറും ​ഗ്രാമി ജേതാവുമായ ദോജാ കാറ്റിന്റെ വസ്ത്രധാരണം ഇപ്പോൾ ‍സോഷ്യൽ മീഡിയയിൽ വൈറലാണ്. എംടിവി മ്യൂസിക് അവാർഡിൽ ദോജാ കാറ്റ് ധരിച്ച വസ്ത്രം തെല്ലൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്.

പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ തോം ബ്രൗണിന്റെ സ്പ്രിങ് 2018 ശേഖരത്തിൽ നിന്നു‌ള്ള വസ്ത്രമാണിത്. തന്നെക്കാണാൻ ഒരു പുഴുവിനെ പോലെയുണ്ടെന്നും ഒരു അവാർഡ് സ്വീകരിക്കുമ്പോൾ ഞാൻ ഒരു പുഴുവിന്റെ വേഷം ധരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നന്ദി അറിയിച്ചുകൊണ്ട് ദോജ പറഞ്ഞു.

Share via
Copy link
Powered by Social Snap