കണ്ണൂരില് എസ്ഡിപിഐ പ്രവര്ത്തകനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ :  കണ്ണൂര്‍ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സലാഹുദ്ദീനാണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ വന്ന സംഘമാണ് ആക്രമിച്ചത്. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയാണ് മരിച്ച സലാഹുദ്ദീന്‍.

ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബൈക്കില്‍ വന്ന രണ്ടംഗ സംഘം സലാഹുദ്ദീന്‍ സഞ്ചരിച്ചിരുന്ന കാറിന് പുറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഇവര്‍ വെട്ടുകയായിരുന്നു. തലയ്ക്കാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share via
Copy link
Powered by Social Snap