കണ്ണൂരില് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം

കണ്ണൂർ ചെറുവാഞ്ചേരിയിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. കുറ്റ്യൻ അമലിൻ്റെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ വീടിൻ്റെ ജനൽചില്ലുകൾ തകർന്നു. സി പി ഐ എം കൊടിതോരണങ്ങൾ കോൺഗ്രസ്സുകാർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്.പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. ഉഗ്ര സ്‌ഫോടനത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വീടിന്റെ ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ രക്ഷപെട്ടു. ഗർഭിണിയായ അമലിന്റെ സഹോദരന്റെ ഭാര്യ കിടന്നുറങ്ങുകയായിരുന്ന മുറിയുടെ ഭിത്തിയിലാണ് ബോംബ് പതിച്ചത് .സ്‌ഫോടനത്തിൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ബോംബ് ആക്രമണം നടത്തിയവരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ എം അവശ്യപ്പെട്ടു. കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി പി ഐ എം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ കോൺഗ്രസ്സ് പ്രവർത്തകർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് കുറച്ചു നാളുകളായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്.
Share via
Copy link
Powered by Social Snap