കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പിഞ്ചുബാലൻ മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു. ഇന്ന് ഉച്ചയോടെ ഇരിക്കൂറിലാണ് സംഭവം. പെടയങ്കോട് കുഞ്ഞിപ്പള‌ളിക്ക് സമീപം പാറമ്മല്‍ സാജിദിന്‍റെ മകന്‍ നസല്‍ ആണ് കാൽ വഴുതി വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കളിക്കുന്നതിനിടയിൽ കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലേക്ക് പന്ത് വീണപ്പോള്‍ എടുക്കാന്‍ ശ്രമിച്ച നസല്‍ വീണുപോകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സാധാരണ ദിവസങ്ങളിലേതു പോലെ ഇന്നും പന്ത് തട്ടിക്കളിക്കാനെടുത്തപ്പോളാണ് സംഭവം നടക്കുന്നത്. വീട്ടിലെ കിണറിന്‍റെ പണി നടക്കുകയായിരുന്നു. മഴയായതിനാല്‍ ഈ കുഴിയില്‍ വെള‌ളം നിറഞ്ഞിരുന്നു. ഇവിടെയാണ് കുട്ടി വീണതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് കുഴിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.  

Share via
Copy link
Powered by Social Snap