കണ്ണൂർ നഗരമധ്യത്തില് കാറിനുളളില് ഉദ്യോഗസ്ഥന്റെ മൃതദേഹം; അന്വേഷണം

കണ്ണൂര്‍: നഗരമധ്യത്തില്‍ കാറിനുള്ളില്‍ സർക്കാർ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്‍റെ മൃതദേഹമാണ് കാറിനുളളില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

താലൂക്ക് ഓഫീസ് വളപ്പില്‍ ലേബര്‍ കോടതിയുടെ മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിനെയാണ് സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മുന്‍ഭാഗത്ത് ഇടതു വശത്തെ സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാഹനത്തിന്‍റെ മുന്‍വശത്തെ റിയര്‍ ക്യാമറ സ്‌ക്രീന്‍ താഴേയ്ക്ക് വീണുകിടക്കുന്ന അവസ്ഥയിലാണ്. കാറിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ട്. വാഹനത്തിനുള്ളില്‍ നിന്ന് മദ്യത്തിന്റെ അവശിഷ്ടവും കണ്ടെത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

Your email address will not be published.