കത്രീന കൈഫിനും കൊവിഡ് സ്ഥിരീകരിച്ചു.

ബോളിവുഡ് സിനിമാലോകത്തെ ആശങ്കയിലാഴ്ത്തുന്ന ട്വീറ്റുമായാണ് കത്രീന കൈഫ്എത്തിയത്. തനിക്ക് അസുഖം സ്ഥിരീകരിച്ചിരിക്കുകയാണെന്ന വിവരം പങ്കുവെച്ചത് താരം തന്നെയായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു കത്രീനയുടെ ട്വീറ്റ് വൈറലായി മാറിയത്. നിരവധി പേരാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചെത്തിയത്.‘എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. അറിഞ്ഞയുടന്‍ തന്നെ ഞാന്‍ ഐസൊലേഷന്‍ നടപടികള്‍ സ്വീകരിച്ചു. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടണ്ട്. ഞാനുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും എത്രയും വേഗം പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്,’ കത്രീന കൈഫിന്റെ പോസ്റ്റില്‍ പറയുന്നു.നേരത്തെ അക്ഷയ് കുമാറിനും ആമിര്‍ ഖാനും മാധവനും വിക്കി കൗശലിനുമടക്കം നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ‘രാമസേതു’ സെറ്റിലെ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു.ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സെറ്റിലുള്ളവര്‍ക്കെല്ലാം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നതാണ്. എന്നാല്‍ പിന്നീട് അക്ഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സെറ്റിലുള്ള 100 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു.ഇതില്‍ നിന്നാണ് 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി തെളിഞ്ഞത്. ഇതോടെ രാമസേതുവിന്റെ ഷൂട്ടിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Share via
Copy link
Powered by Social Snap