കയര്മേഖലയില് കൂടുതല് ഗവേഷണം പ്രോത്സാഹിപ്പിക്കണം: ഗവര്ണര്

ആ​ല​പ്പു​ഴ: ക​യ​റി​ന്‍റെ​യും, ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​യ​ർ​ന്നു​വ​രു​ന്ന ഉ​പ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണം ശ​ക്ത​മാ​ക്കി​യാ​ൽ മാ​ത്ര​മേ ക​യ​ര്‍ വൈ​വി​ധ്യ​വ​ത്ക​ര​ണം വി​ജ​യി​ക്കൂ​വെ​ന്ന് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ​റ​ഞ്ഞു. ക​യ​ര്‍ കേ​ര​ള​യു​ടെ എ​ട്ടാം പ​തി​പ്പ് ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ഷ​ണ​ൽ ക​യ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് മാ​നെ​ജ്‌​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഈ ​ദി​ശ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കേ​ണ്ട​തു​ണ്ട്, അ​തി​ലൂ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ആ​ശ​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് വ​രും. അ​ത്ത​ര​മൊ​രു സം​രം​ഭം കേ​ര​ള​ത്തി​ൽ നി​ന്നു​ത​ന്നെ വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 2015ല്‍ 7000 ​ട​ണ്‍ മാ​ത്ര​മാ​യി​രു​ന്ന ക​യ​ര്‍ ഉ​ത്പാ​ദ​നം ഇ​ന്ന് 20,000 ട​ണ്ണി​ലേ​ക്ക് ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. അ​ടു​ത്ത വ​ര്‍ഷം ഇ​ത് 40,000 ട​ണ്ണാ​യി ഉ​യ​ര്‍ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന് പൂ​ര്‍ണ പി​ന്തു​ണ ന​ല്‍കി കേ​ര​ള​ത്തി​ലെ ക​യ​ര്‍വ​കു​പ്പ് മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും ഗ​വ​ര്‍ണ​ര്‍ പ​റ​ഞ്ഞു. യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ന് ഈ ​മേ​ഖ​ല​യി​ല്‍ വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ട്. ക​യ​ര്‍ ര​ണ്ടാം പു​ന​രു​ജ്ജീ​വ​ന പാ​ക്കെ​ജി​ലൂ​ടെ ക​യ​ര്‍ മേ​ഖ​ല​യി​ല്‍ ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.     റോ​ഡ് നി​ർ​മാ​ണം, മ​ണ്ണൊ​ലി​പ്പ് നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ വി​വി​ധ ഉ​പ​യോ​ഗ​ങ്ങ​ള്‍ക്ക് ക​യ​ർ ഭൂ​വ​സ്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ഇ​തി​ന​കം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​യ​ർ ഭൂ​വ​സ്ത്ര​ത്തി​ന്‍റെ  ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ഇ​ത് കൂ​ടു​ത​ലാ​യി  വി​നി​യോ​ഗി​ക്കാ​ൻ ക​യ​ർ വ്യ​വ​സാ​യ​ത്തെ സ​ജ്ജ​മാ​ക്കേ​ണ്ട​തു​ണ്ട്.

പ്ലാ​സ്റ്റി​ക്കി​ന് ബ​ദ​ലാ​യി പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​പ​ര​വും മൃ​ദു​വാ​യ​തു​മാ​യ ച​കി​രി​യെ പ​രു​വ​പ്പെ​ടു​ത്തു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​ന്‍ ഗ​വേ​ഷ​ക​ര്‍ ശ്ര​മി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു. ക​യ​ര്‍ കേ​ര​ള​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര പ​ങ്കാ​ളി​ത്തം‌ ആ​ഗോ​ള ഇ​ട​പെ​ട​ലു​ക​ളും  സ​ഹ​ക​ര​ണ​ത്തി​നു​ള്ള വ​ഴി​ക​ളും പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ളും സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഗ​വ​ര്‍ണ​ര്‍ പ​റ​ഞ്ഞു.                     

ധ​ന​കാ​ര്യ ക​യ​ര്‍ വ​കു​പ്പ് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ണ്ടാം ക​യ​ര്‍ പു​നഃ​സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഊ​ന്ന​ല്‍ ച​കി​രി ഉ​ത്പാ​ദ​ന​ത്തി​ലാ​ണ്. ഈ ​സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം 120 ച​കി​രി മി​ല്ലു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ര്‍ഷ​ത്തോ​ടെ ഇ​ത് 300 ആ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ന്ത​ര്‍ദേ​ശീ​യ പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍വ​ഹി​ച്ചു. ക​യ​ര്‍ ജി​യോ ടെ​ക്സ​റ്റൈ​ല്‍സ് റോ​ഡ് നി​ര്‍മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തും ക​യ​ര്‍ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും ക​യ​ര്‍ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​ന് സ​ഹാ​യി​ച്ച​താ​യി സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ നി​ര്‍വ​ഹി​ച്ചു. ആ​ഭ്യ​ന്ത​ര വി​ദേ​ശ ക​മ്പോ​ള​ത്തെ ക​യ​ര്‍ മേ​ഖ​ല​യ്ക്ക് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​യ​ര്‍ സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ല്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. യു. ​പ്ര​തി​ഭ എം​എ​ല്‍എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ല്‍, ക​യ​ര്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ടി.​കെ. ദേ​വ​കു​മാ​ര്‍, ക​യ​ര്‍ വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ പ​ദ്മ​കു​മാ​ര്‍, ന​ഗ​ര​സ​ഭാം​ഗം ഡി. ​ല​ക്ഷ്മ​ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap