കരമന കേസ്; ദുരൂഹത വര്ധിപ്പിച്ച് ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്ട്ട്

കരമന കൂടത്തില്‍ തറവാട്ടിലെ മരണങ്ങളില്‍ ദുരൂഹ വര്‍ധിപ്പിച്ച് ഒടുവില്‍ മരിച്ച ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്നാണ് ഫൊറന്‍സിക് പരിശോധനാ ഫലത്തില്‍ പറയുന്നത്.

2017 ഏപ്രില്‍ രണ്ടിന് മരിച്ച ജയമാധവന്‍ നായരുടെ മരണ കാരണം സ്ഥിരീകരിക്കണമെങ്കില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വേണമെന്നായിരുന്നു അന്നുനടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്നും നെറ്റിയിലും മൂക്കിനു സമീപത്തുമായി രണ്ടു പ്രധാന മുറിവുകളുണ്ടെന്നും അതാണ് മരണകാരണമെന്നുമാണ് രാസപരിശോധനാ റിപ്പോര്‍ട്ടിലുള്ളത്. പുലര്‍ച്ചെ കൂടത്തില്‍ വീട്ടില്‍ എത്തുമ്പോള്‍ ജയമാധവന്‍ നായര്‍ നിലത്ത് ബോധരഹിതനായി കിടക്കുന്നത് കണ്ടുവെന്നാണ് സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി.

വാതില്‍പ്പടിയില്‍ തലയിടിച്ചുവീണെന്നാണ് രവീന്ദ്രന്‍ നായര്‍ പറയുന്നത്. മുറിവുകളുടെ അസ്വാഭാവികതയെപ്പറ്റിയാണ് പ്രത്യേക സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ജയമാധവന്‍ നായരെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ആന്തരീകാവയവങ്ങളുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.

1 thought on “കരമന കേസ്; ദുരൂഹത വര്ധിപ്പിച്ച് ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്ട്ട്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap