കരിപ്പൂരില് വിമാനം റണ്വേയില് നിന്നും തെന്നി മാറി; രണ്ടായി പിളര്ന്നു; രണ്ട് മരണമെന്ന് സൂചന; വിമാനത്തില് 180 യാത്രക്കാര്

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്.

വിമാനം രണ്ടായി പിളര്‍ന്നു എന്നാണ് വിവരങ്ങള്‍. പൈലറ്റ് അടക്കം രണ്ടു പേര്‍ മരിച്ചെന്നും സൂചനയുണ്ട്. രാത്രി 8:15ഓടെയാണ് അപകടം നടന്നത്. 80 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ 180 പേരുണ്ടായിരുന്നു.

ഫയര്‍ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share via
Copy link
Powered by Social Snap