കരിപ്പൂരിൽ വിമാന അപകടം, പൈലറ്റ് മരിച്ചു

മലപ്പുറം : കരിപ്പൂരില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം  റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്കാണ് വീണത്.  പൈലറ്റ് മരിച്ചതായാണു ഇപ്പോള്‍ കിട്ടുന്ന വിവരം. വിമാനം രണ്ടായി പിളര്‍ന്നു. ് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

177 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.  ആകെ  190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.ടബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു ആദ്യ നിഗമനം.

മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിള്‍ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിര്‍മാണം. അതിനാല്‍ത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണ മുന്‍പ്് വിമാനം തകര്‍ന്ന് അപകടമുണ്ടായത്. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആംബുലന്‍സുകളും അഗ്‌നിരക്ഷാസേനാ വാഹനങ്ങളും എത്തുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാല്‍ത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി. 1344 ദുബായ്‌കോഴിക്കോട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍നിന്ന് പുക ഉയരുന്നുണ്ട്. പരുക്കേറ്റ യാത്രക്കാരെ കൊണ്ടോട്ടി ആശുപത്രികളിലേക്കു മാറ്റി.

Share via
Copy link
Powered by Social Snap