കരിപ്പൂരിൽ വൻ സ്വർണവേട്ട; 7 കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഏഴര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. മൂന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചും ടേബിൾഫാൻ ബാറ്ററിയിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശികളായ അജ്മൽ, മുജീബ് റഹ്മാൻ, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ സ്വർണം കൊണ്ടുവന്നത്.

Share via
Copy link
Powered by Social Snap