കരിപ്പൂര് വിമാനാപകടം; ദുബായിലെ ഇന്ത്യന് കോണ്സുലേറ്റ് ഇന്ന് തുറന്ന് പ്രവര്ത്തിക്കും

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലെത്തേണ്ടവരെ സഹായിക്കാനും ആവശ്യമായ വിവരങ്ങള്‍ നല്‍കാനും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് (ശനിയാഴ്ച) തുറന്നു പ്രവര്‍ത്തിക്കും. അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ്  ട്രാവല്‍സ് അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ ദുബായിലുള്ള ഓഫീസ്,അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ മാനേജര്‍ ടി.അബ്ദുല്‍ ജലീലുമായോ തൊട്ടടുത്ത അല്‍ഹിന്ദ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് അല്‍ഹിന്ദ് ടൂര്‍സ്&ട്രാവല്‍സ് -കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ധീന്‍ അഹമ്മദ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: യുഎഇ: 00971 565499687, ഇന്ത്യ: 0091 9446005859. 

അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്‍‍ ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനവും അതിലെ യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ  +971-565463903, +971-543090575, +971-543090571, +971-543090572 എന്ന ഹെല്‍പ്‍‍‍ലൈന്‍‍‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെല്പ് ഡെസ്ക് നമ്പർ- ഹെല്‍പ് ഡെസ്ക്- ഇ പി ജോണ്‍സണ്‍- 0504828472, അബ്ദുള്ള മള്ളിച്ചേരി- 0506266546, ഷാജി ജോണ്‍- 0503675770, ശ്രീനാഥ്- 0506268175.

Share via
Copy link
Powered by Social Snap