കരീനയുടെ മെറ്റേണിറ്റി ഡ്രസിന് പിന്നാലെ ഫാഷൻ ലോകം; വില എത്രയെന്നോ

സിനിമ താരങ്ങളുടെ വസ്ത്രങ്ങളൊക്കെ പലപ്പോഴും ഫാഷൻ ലോകത്ത് ഏറെ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞയിടെ മെറ്റേണിറ്റി ഡ്രസിലെത്തിയ അനുഷ്ക ശർമയുടെ ചിത്രങ്ങളും ഫാഷൻ പ്രേമികളുടെ ഇടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിത രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്ന കരീന കപൂറിന്‍റെ മെറ്റേണിറ്റി ഡ്രസും ചർച്ചയാകുകയാണ്. ഫ്ലോറൽ പ്രിന്‍റുകളോട് കൂടിയ ഇളം നീല വസ്ത്രമാണ് കരീന ധരിച്ചിരിക്കുന്നത്.

ഹേമന്ദ്-നന്ദിത ഡിസൈനേഴ്സിന്‍റെ ഔട്ട്ഫിറ്റാണ് നാൽപ്പതുകാരിയായ കരീന ധരിച്ചിരിക്കുന്നത്. 12,478 രൂപയാണ് ഈ വസ്ത്രത്തിന്‍റെ വില. മെറ്റേണിറ്റി കാലത്തെ തന്‍റെ പ്രിയപ്പെട്ട വസ്ത്രത്തെക്കുറിച്ചും അടുത്തിടെ കരീന പങ്കുവച്ചിരുന്നു. കാഫ്താൻ ആണ് കരീനയുടെ പ്രിയ വസ്ത്രം. കാഫ്താൻ ധരിച്ചുള്ള ചിത്രങ്ങളും കരീന പങ്കുവച്ചിരുന്നു

Share via
Copy link
Powered by Social Snap