കരുതല് ഡോസ് ഇന്നു മുതല്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​രു​ത​ല്‍ ഡോ​സ് കൊ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കൊ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ, 60 വ​യ​സ് ക​ഴി​ഞ്ഞ അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ് ക​രു​ത​ല്‍ ഡോ​സ് ന​ല്‍കു​ന്ന​ത്. 5.55 ല​ക്ഷം ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ർ, 5.71 ല​ക്ഷം കൊ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍ എ​ന്നി​വ​രാ​ണു​ള്ള​ത്.

18 ന് ​മു​ക​ളി​ല്‍ പ്രാ​യ​മാ​യ​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലാ​ണ് ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കു​ന്ന​ത്. ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്തു​ക​ഴി​ഞ്ഞ് ഒ​ൻ​പ​തു മാ​സം ക​ഴി​ഞ്ഞ​വ​ര്‍ക്കാ​ണ് ക​രു​ത​ല്‍ ഡോ​സ് എ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക. 60 വ​യ​സ് ക​ഴി​ഞ്ഞ അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ര്‍ ഡോ​ക്ട​റു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​തി​ന് ശേ​ഷം ക​രു​ത​ല്‍ ഡോ​സ് സ്വീ​ക​രി​ക്ക​ണം.

മു​തി​ര്‍ന്ന​വ​ര്‍ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ നീ​ല നി​റ​ത്തി​ലു​ള്ള ബോ​ര്‍ഡു​ക​ളാ​ണ് ഉ​ണ്ടാ​കു​ക. നേ​ര​ത്തെ ര​ണ്ട് ഡോ​സ് എ​ടു​ത്ത അ​തേ വാ​ക്‌​സി​ന്‍ ത​ന്നെ സ്വീ​ക​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നേ​രി​ട്ടും ഓ​ണ്‍ ലൈ​ന്‍ ബു​ക്കി​ങ് വ​ഴി​യും ക​രു​ത​ല്‍ ഡോ​സ് എ​ടു​ക്കാം. ഓ​ണ്‍ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത് വ​രു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്.

Share via
Copy link
Powered by Social Snap