കഴുത്തിൽ നഖം കൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നെന്ന് അഭയ കേസില് സാക്ഷി മൊഴി

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ കഴുത്തിന്‍റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകൾ ഉണ്ടായിരുന്നതായാണ് സാക്ഷി വര്‍ഗീസ് ചാക്കോയുടെ മൊഴി നൽകിയത്.

അഭയയുടെ മൃതദേഹത്തിന്‍റെ ഫോട്ടൊ പകര്‍ത്തിയ ആളാണ് വര്‍ഗീസ് ചാക്കോ. സിസ്റ്റർ അഭയ കൊലക്കേസിലെ സാക്ഷിയുടെ നിര്‍ണായക മൊഴിയാണിതെന്നാണ് വിലയിരുത്തൽ. 

കേസിൽ ഇരുപതാം സാക്ഷിയാണ് വർഗീസ് ചാക്കോ. പത്ത് ഫോട്ടെകൾ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായി ചാക്കോ കോടതിയെ അറിയിച്ചു. എന്നാൽ ആറെണ്ണം മാത്രമാണ് കോടതിയിൽ എത്തിയത്. ബാക്കി നാല് ഫോട്ടെകൾ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും വർഗീസ് ചാക്കോ.
അഭയ കേസിൽ പ്രോസിക്യൂഷന് അനുകൂലമായി നാലാമത്തെ സാക്ഷിയാണ് കോടതിയിൽ മൊഴി നൽകുന്നത്. മുൻപ് രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു.

1 thought on “കഴുത്തിൽ നഖം കൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നെന്ന് അഭയ കേസില് സാക്ഷി മൊഴി

  1. A lot of thanks for each of your hard work on this web page. Kim really likes going through investigation and it’s really easy to understand why. Many of us know all of the dynamic method you make powerful strategies on this web blog and as well as improve participation from people on that issue so our girl is in fact learning a lot of things. Have fun with the remaining portion of the new year. You are conducting a pretty cool job.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap