കശ്മീരില് സിആര്പിഫ് സംഘത്തിന് നേരെ ഭീകരാക്രമണം: സിആര്പിഎഫ് ജവാന് വീരമൃത്യു

ജമ്മുകശ്മീര്‍; ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് സുരക്ഷാ സംഘത്തിന് നേരെ ഭീകരാക്രമണം. ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. ആക്രമണത്തില്‍ ഒരു കുട്ടി മരിച്ചതായും സൂചനയുണ്ട്.

അനന്ത്‌നാഗ് ജില്ലയിലെ ബിജ്ബെഹാര പ്രദേശത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

അതേ സമയം ജമ്മുകശ്മീരിലെ അവന്തിപോരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഹിസ്ബുൾ കമാൻ്റർ ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

Share via
Copy link
Powered by Social Snap