കശ്മീർ ഏറ്റുമുട്ടൽ: നാല് ഭീകരവാദികളെ വധിച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​ കശ്മീ​രി​ലെ ബൻ ടോൾ പ്ലാസയിൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. നാല് ഭീകരവാദികളെ സൈന്യം വധിച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗോ​ട്ട​യി​ലെ സുര​ക്ഷ ശ​ക്ത​മാ​ക്കി. ജ​മ്മു- ശ്രീ​ന​ഗ​ർ ഹൈ​വേ അ​ട​യ്ക്കു​ക​യും ചെ​യ്തു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഒരു സൈനികന് പരുക്കേറ്റിട്ടുണ്ടങ്കിലും ഗുരുതരമല്ല. 

കശ്മീർ താഴ്വരയിലേക്ക് ട്രക്കിൽ പോവുകയായിരുന്ന ഭീകരവാദികളുടെ സംഘത്തെയാണ് സുരക്ഷസേന തടഞ്ഞത്. തുടർന്ന ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷസേനയ്ക്ക് നേരെ വെടിയുതിർത്തു. ഇതിന് പിന്നാലെ സുരക്ഷ സേന തിരിച്ചടിച്ചു. 

Share via
Copy link
Powered by Social Snap