കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: കശ്മീർ പ്ര​ശ്നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊണാ​ൾ​ഡ് ട്രം​പ്. പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ട്രം​പി​ന്‍റെ ട്വീ​റ്റ്. കശ്മീർ വി​ഷ​യം സ​ങ്കീ​ർ​ണ​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.അ​ടു​ത്ത ര​ണ്ടു സുഹൃത്തുക്കളുമാ​യി സം​സാ​രി​ച്ചു എ​ന്നു പ​റ​ഞ്ഞാ​ണ് ട്രം​പി​ന്‍റെ ട്വീ​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. വ്യാ​പാ​ര, നയ​ത​ന്ത്ര വി​ഷ​യ​ങ്ങ​ൾ​ക്കു പുറ​മേ ​കശ്മീരി​ലെ പ്ര​ശ്ന​ങ്ങ​ൾ ഇ​മ്രാ​നു​മാ​യും മോ​ദി​യു​മാ​യും ന​ട​ന്ന സം​ഭാ​ഷ​ണ​ത്തി​ൽ ച​ർ​ച്ച​യാ​യ​താ​യും ച​ർ​ച്ച​ക​ളി​ലൂ​ടെ ഇ​തു പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ന്ന 30 മിനി​റ്റ് സം​ഭാ​ഷ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പ് ഇ​മ്രാ​നു​മാ​യും സം​സാ​രി​ച്ച​ത്.ജ​മ്മു കശ്മീർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യു​ള്ള ആ​ശ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം ഇ​മ്രാ​നെ അറി​യി​ച്ച​താ​യി വൈ​റ്റ് ഹൗ​സ് പി​ന്നീ​ട് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഇ​ന്ത്യാ വിരു​ദ്ധ നീ​ക്ക​ങ്ങ​ൾ മോ​ദി ട്രം​പി​നെ അ​റി​യി​ച്ചെ​ന്നും ഇ​രു​നേ​താ​ക്ക​ളും ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തെ​ന്നും ട്രം​പു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published.