കാക്കനാട് എന്.ജി.ഒ ക്വാര്ട്ടേഴ്സില് കളക്ടറുടെ മിന്നല് പരിശോധന

കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് സമുച്ചയത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി പത്തു ക്വാര്‍ട്ടേഴ്സുകള്‍ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു വര്‍ഷം മുമ്പ് കാസര്‍കോട്ടേക്ക് സ്ഥലം മാറിയ ആരോഗ്യവകുപ്പ് ജീവനക്കാരി തന്‍റെ കൈവശമുണ്ടായിരുന്ന ക്വാര്‍ട്ടേഴ്സ് ക്വാറന്‍റീനിലായിരുന്ന വ്യക്തിക്ക് അനധികൃതമായാണ് താമസിക്കാന്‍ നല്‍കിയെന്നതും കളക്ടറുടെ പരിശോധനയില്‍ വ്യക്തമായി.

എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന്‍റെ ദുരുപയോഗം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും ഇവ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നെന്നും കളക്ടര്‍ പറഞ്ഞു. അനധികൃത താമസക്കാരെ ഒഴിപ്പിക്കുമെന്നും ഇവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിഞ്ഞുകിടക്കുന്നതും താമസയോഗ്യവുമായ ക്വാര്‍ട്ടേഴ്സുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് നല്‍കും.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സാബു.കെ.ഐസക്ക്, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ് എന്നിവരടക്കം മുപ്പതംഗ സംഘമാണ് കളക്ടറുടെ നേതൃത്വത്തില്‍ ക്വാര്‍ട്ടേഴ്സ് സമുച്ചയം പരിശോധിച്ചത്.

You may have missed

Share via
Copy link
Powered by Social Snap