കാട്ടുപന്നി ആക്രമണം; 
തൊഴിലാളികൾക്ക് പരിക്ക്

നെടുങ്കണ്ടംകാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളികൾക്ക്‌ പരിക്ക്‌. ശനിയാഴ്ച ഉച്ചയക്ക് നെടുങ്കണ്ടത്തിന്‌ സമീപം മാവടി ചീനിപ്പാറയിലാണ് സംഭവം. കാട്ടുപന്നിയുടെ ശല്യം കുറച്ച്‌ ദിവസങ്ങളായി പ്രദേശത്ത്‌ രൂക്ഷമായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ആരോ പന്നിയെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ പന്നി ഏകദേശം ആറ്‌ കിലോമീറ്റര്‍ പ്രദേശത്തെ തൊഴിലാളികളെയാണ് ആക്രമിച്ചത്. ചീനിപ്പാറയില്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന കല്ലുവെട്ടത്ത് സോഫി, ഞൊണ്ടിമാക്കല്‍ സോണിയ എന്നിവര്‍ക്കും ഒരു ഇതര സംസ്ഥാന തൊഴിലാളി സ്ത്രീക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും തോളിനും കാലിനും പരിക്കേറ്റ ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് സാരമായ പരിക്കുകള്‍ ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share via
Copy link
Powered by Social Snap