കാത്തിരിപ്പിന് വിരാമം; മാസ്റ്റർ റിലീസ് തീയതി പ്രഖ്യാപിച്ചു

വിജയ്‍യും വിജയ് സേതുപതിയും വേഷമിടുന്ന മാസ്റ്ററിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതൽ സിനിമയുടെ റിലീസ് വൈകുകയായിരുന്നു.  2021 ജനുവരി 13 നാണ്  മാസ്റ്ററിന്‍റെ റിലീസ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് എക്സ്.ബി. ഫിലിം ക്രിയേറ്റേഴ്‌സാണ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസാവും മാസ്റ്റർ. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി സിനിമ ഡബ് ചെയ്തിട്ടുണ്ട്.

പത്തു മാസങ്ങൾക്കു മുൻപേ റിലീസ് ചെയ്യാൻ തയാറായിരുന്ന സിനിമയാണിത്. എന്നിരുന്നാലും മറ്റു ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റുഫോമുകൾ തേടിപ്പോയപ്പോൾ മാസ്റ്റർ തിയെറ്റർ റിലീസിനായി കാത്തിരുന്നു. വിജയ്-വിജയ് സേതുപതിമാരുടെ പ്രകടനത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ എന്നിവരാണ് നായികമാർ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം.

Share via
Copy link
Powered by Social Snap