കാരവൻ ടൂറിസവുമായി കേരളം

തിരുവനന്തപുരം;കൊവിഡിനു മുന്നിൽ പകച്ചു നിൽക്കാതെ ടൂറിസം മേഖലയ്ക്കു പുത്തനുണർവ്വേകാൻ കാരവൻ ടൂറിസം പദ്ധതിയുമായി  കേരളം. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പദ്ധതി  പ്രഖ്യാപിച്ചത്.

വെല്ലുവിളികൾ നിറഞ്ഞ ഇക്കാലത്ത് ഏറ്റവും ഫലപ്രദമായ ആശയം എന്ന രീതിയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.കൊവിഡിനു ശേഷം ലോകം മാറുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ എന്നുള്ളത് മുൻനിർത്തിയാണ് പദ്ധതി .പൊതുസ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയാണ് കാരവാൻ ടൂറിസം നടപ്പിലാക്കുന്നത്.
യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി പ്രത്യേകം നിര്‍മ്മിച്ച വാഹനങ്ങളാണ് വേണ്ടത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സന്ദര്‍ശകരെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് രാത്രിയോ പകലോ ദീര്‍ഘനേരം ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവന്‍ പാര്‍ക്കുകള്‍.സ്വകാര്യ നിക്ഷേപകരും, ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രദേശിക സമൂഹവുമാണ് പ്രധാന പങ്കാളികള്‍. കാരവന്‍ ഓപ്പറേറ്റര്‍ മാര്‍ക്ക് നിക്ഷേപത്തിനുള്ള സബ്‌സിഡി നല്‍കുവാനും തീരുമാനം എടുത്തിട്ടുണ്ട്.

Share via
Copy link
Powered by Social Snap