കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരൻ മരിച്ചു

മുണ്ടക്കയം: കാറും ബൈക്കും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു. പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടിൽ സംഗീത്- അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ്(6) ആണ് മരിച്ചത്. വൈകിട്ട് ഏഴുമണിയോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപമായിരുന്നു അപകടം. കാറും ബൈക്കും നേർക്കുനേർ കൂടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ബൈക്ക് ഓടിച്ചിരുന്ന സംഗീതിനെയും ഒപ്പമുണ്ടായിരുന്ന സഞ്ജയുടെ മാതാവ് അനുമോൾ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഞ്ജയ് യുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ.