കാവൽ പുതിയ ടീസർ എത്തി; ചിത്രം നവംബർ 25 ന് തീയെറ്ററുകളിൽ

സുരേഷ് ഗോപി നായകനാകുന്ന ചിത്രം കാവലിന്‍റെ പുതിയ ടീസര്‍ എത്തി. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. നവംബര്‍ 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ആക്ഷന്‍ കിംഗിന്റെ രാജകീയ തിരിച്ചുവരവ് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍.

നിധിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫാമിലി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

Share via
Copy link
Powered by Social Snap