കാസര്കോട്ട് തേജസ്വിനി പുഴ കവിഞ്ഞൊഴുകുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കാസര്‍കോട്: കനത്തമഴയിൽ കാസർകോട് തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു.  കയ്യൂർ,കരിന്തളം,ചെറുവത്തൂർ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.  ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 

ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കൂടുതൽ സ്ഥലങ്ങളിൽ വെള്ളം ഉയരുകയാണ്. കൊട്ടോടി പുഴ കരകവിഞ്ഞതിനെ തുടർന്ന് കൊട്ടോടി ടൗൺ വെള്ളത്തിനടിയിലായി ഒറ്റപ്പെട്ടു. ഇവിടേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.

പനത്തടി പഞ്ചായത്തിലെ തുമ്പോടിയിൽ ഉരുൾപൊട്ടി. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ഭീമനടി കൊന്നക്കാട് മണ്ണിടിച്ചിലിനെത്തുടർന്ന് മൂത്താടി കോളനിയിലെ അഞ്ചേ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Share via
Copy link
Powered by Social Snap