കാസര്കോട് നാലുവയസുകാരിയെ പീഡിപ്പിച്ച കേസില് പ്രതിക്ക് മരണംവരെ തടവ് ശിക്ഷ

കാസര്‍കോട്: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീന്ദ്രനെ(46)യാണ് മരണം വരെ തടവിന് ശിക്ഷിക്കാന്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. 

പോക്‌സോ നിയമഭേദഗതിക്ക് ശേഷം സംസ്ഥാനത്തെ ആദ്യ വിധിയാണിത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 

2018 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ നിയമം നിലവില്‍വന്നതിനുശേഷം 2018 ഏപ്രില്‍ 21-ന് ഭേദഗതി ചെയ്ത 376 എ, ബി വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആദ്യ കേസായിരുന്നു ഇത്. 

കേസില്‍ പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി. ബേഡകം പോലീസില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്രനായ്ക്കാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap