കാസ്റ്റിങ് കോൾ തട്ടിപ്പുകളെക്കുറിച്ചുള്ള ടെലിഫിലിം ശ്രദ്ധേയമാകുന്നു

സിനിമാരംഗത്തെ കാസ്റ്റിങ് കോളുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ടെലിഫിലിം ഒരു ലോക് ഡൗൺ പരീക്ഷണം ശ്രദ്ധേയമാകുന്നു. പ്രണവ് കൃഷ്ണ രചനയും കോർഡിനേഷനും നിർവഹിച്ച ചിത്രം ഇതിനോടകം യു ട്യൂബിൽ തരംഗമാണ്.കാസ്റ്റിംഗ് കോളുകളുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പലരും അറിയാറില്ല,  അബദ്ധങ്ങളിൽ വീണ് കാശും മാനവും പോകുന്നവർ മറ്റുള്ളവർ അറിഞ്ഞാൽ നാണക്കെടാകുമെന്ന് കരുതി മറ്റാരെയും അറിയിക്കാറുമില്ല. ഇതിന്റെ പിന്നിൽ നിൽക്കുന്നവർ ഒരു ഷൂട്ടിംഗ് പോലും നേരാവണ്ണം കണ്ടിട്ടുണ്ടാവില്ല എന്നുള്ളതാണ് യാഥാർഥ്യം.

പരസ്പരം കണ്ടിട്ടില്ലാത്തവർ, വ്യക്തിപരമായി അറിയാത്തവർ,  ചിലപ്പോൾ ഒരു ‘Hai’ – ‘bye’ മാത്രം പറയുന്നവർ.. അങ്ങനെയുള്ള കുറച്ചു  സുഹൃത്തുക്കൾ ലോകത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും മൊബൈലിൽ ഷൂട്ട്‌ ചെയ്തു അയച്ചു തന്ന വീഡിയോസ് ചേർത്താണ് ഈ ഷോർട് ഫിലിം തയ്യാറാക്കിയിട്ടുള്ളത്.. ആദ്യമായിട്ടാണ് ഇങ്ങനെയൊരു virtual ശ്രമം എന്ന് അണിയറക്കാർ അവകാശപ്പെടുന്നു.ഇതിൽ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം  പേരും പുതുമുഖങ്ങളാണ്. പലരും ആദ്യമായിട്ടാണ് ക്യാമറക്ക് മുൻപിൽ നിന്ന് പെർഫോം ചെയ്യുന്നത്.  ഹ്രസ്വചിത്രത്തിനു എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്  പ്രേംസായി, സംഗീതം റിഷാദ് മുസ്തഫ, സൗണ്ട് ഡിസൈൻ ഷെഫിൻ, വി എഫ് എക്സ് നിഖിൽ അനാമിക

വീഡിയോ ലിങ്ക്:

Share via
Copy link
Powered by Social Snap