കാസർകോട്ട് കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ചന്ദനം പിടികൂടി

കാസർകോട്: കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് വൻ ചന്ദന ശേഖരം പിടികൂടി. രണ്ടരക്കോടിയിലധികം വിലമതിക്കുന്ന എണ്ണൂറ് കിലോയിലധികം ചന്ദനമാണ് പിടികൂടിയത്.

നായന്മാർ മൂല സ്വദേശി അബ്ദുൾ ഖാദറിന്‍റെ വീട്ടിൽ കളക്ടർ ഡി സജിത് ബാബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടിച്ചെടുത്തത്.

കളക്ടറെയും സംഘത്തെയും കണ്ട്  അബ്ദുൾഖാദറടക്കം നാല് പേർ ഓടിരക്ഷപ്പെട്ടു. ചന്ദനക്കടത്തിന്‍റെ പ്രധാനകണ്ണിയാണ് അബ്ദുൾഖാദറെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Share via
Copy link
Powered by Social Snap