കാസർകോട് പിഞ്ചുകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി

കാസർകോട് നീലേശ്വരത്ത് 3 മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. കടിഞ്ഞിമൂലയിലെ പരേതനായ മടുപ്പിൽ കൃഷ്ണൻ – മാധവി ദമ്പതികളുടെ മകൾ 31 വയസുള്ള രമ്യയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങളാണ് കിണറ്റിൽ കണ്ടെത്തിയത്.കൊല്ലം പാറയിലെ പ്രതീഷിന്‍റെ ഭാര്യയാണ്. ഈ ദമ്പതികൾക്ക് 6 വയസ് പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്. കഴിഞ്ഞ ദിവസം രമ്യയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചടിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്.
Share via
Copy link
Powered by Social Snap