‘കാൻസർ ബാധിതനായി തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിൽ നടൻ; ചികിത്സ ഏറ്റെടുത്ത് എംഎൽഎ

കാൻസർ ബാധിച്ച് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലെത്തിയ തമിഴ് നടന്റെ ചികിത്സയേറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ദയനീയാവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്.

താരത്തിന്റെ ചികിത്സാ ചെലവുകളെല്ലാം ഏറ്റെടുത്ത വിവരം എംഎൽഎ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.

കാൻസറിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലാണ് താരമെന്നും എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൂര്യ ചാരിറ്റി വഴി ചികിത്സ ഏറ്റെടുത്തുവെന്നുമാണ് എംഎൽഎ ട്വീറ്റ് ചെയ്തത്.

കിഴക്ക് ചീമയിലെ (1993) എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ട വ്യക്തിയാണ് തവസി.

Share via
Copy link
Powered by Social Snap