കാർത്തി ചിദംബരത്തിനു കൊവിഡ്

ചെന്നൈ: കോൺഗ്രസ് എംപിയും മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്‍റെ മകനുമായ കാർത്തി ചിദംബരത്തിനു കൊവിഡ് സ്ഥിരീകരിച്ചു. വസതിയിൽ ക്വാറന്‍റൈനിലാണു കാർത്തി. തന്‍റെ പരിശോധനാ ഫലം പോസിറ്റീവായെന്നും നേരിയ രോഗലക്ഷണങ്ങളേയുള്ളൂവെന്നും ഡോക്റ്റർമാരുടെ ഉപദേശപ്രകാരം ഹോം ക്വാറന്‍റൈനിലാണെന്നും കാർത്തി ട്വീറ്റ് ചെയ്തു.

സമീപ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ മെഡിക്കൽ പ്രോട്ടോകോൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ശിവഗംഗയിൽ നിന്നുള്ള എംപിയാണ് കാർത്തി ചിദംബരം.

Share via
Copy link
Powered by Social Snap