കാർമേഘങ്ങൾ ഒഴിഞ്ഞു പോയി, വെയില് ചിത്രീകരണം പൂര്ത്തിയായി

മലയാള സിനിമയില്‍ കുറച്ചുനാള്‍ മുമ്പ് വലിയ വിവാദത്തിലായ ചിത്രമായിരുന്നു വെയില്‍. മോഹൻലാല്‍ ഉള്‍പ്പെടയുള്ളവര്‍ ഇടപെട്ടായിരുന്നു വിവാദം അവസാനിച്ചത്. വലിയ തര്‍ക്കങ്ങളായിരുന്നു സിനിമയെ സംബന്ധിച്ച് ഉണ്ടായിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് വാര്‍ത്ത. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങിയിട്ടില്ല. സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങും.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ കാര്യം നിര്‍മ്മാതാവ് ജോബി ജോര്‍ജ് ആണ് അറിയിച്ചത്. ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.  കാർമേഘങ്ങൾ ഒഴിഞ്ഞു പോയി. വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ എന്നാണ് ജോബി ജോര്‍ജ് പറയുന്നത്. ഷെയ്ൻ നിഗത്തിനൊപ്പമുള്ള ഫോട്ടോയും ജോബി ജോര്‍ജ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.