കാർഷിക നിയമം: കേന്ദ്ര സർക്കാരും കർഷകരുമായുള്ള പത്താംവട്ട ചർച്ചയും പരാജയം

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള പത്താം ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. പത്താം ചർച്ചയിലും കര്‍ഷകരുമായി സമവായത്തിൽ എത്താതെ വന്നതോടെ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകാനാകും സംഘടനകൾ തീരുമാനിക്കുക. റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താൻ തീരമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയുന്നതു സംബന്ധിച്ച് വിധി പ്രസ്താവിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.