കാൽനടയായി വോട്ട് ചെയ്യാനെത്തി നടൻ വിക്രം

ചെന്നൈ: തമിഴ് നടന്‍ വിക്രം വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തിയത് കാല്‍നടയായി. ചെന്നൈയിലുള്ള മൈലാപൂരില്‍ വീടിനടുത്തുള്ള ബൂത്തിലേക്കാണ് വിക്രം വോട്ട് ചെയ്യാനായി നടന്നു പോയത്. നേരത്തേ നടന്‍ വിജയ് വോട്ടു ചെയ്യാനായി സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തിയതും ചര്‍ച്ചയായിരുന്നു. ചെന്നൈ നിലാംഗറയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ തന്നെ വിവിധ താരങ്ങള്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളായ അജിത്, രജനികാന്ത്, സൂര്യ, കമല്‍ഹാസന്‍, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

Share via
Copy link
Powered by Social Snap