കിടിലിൻ ലുക്കിൽ മമ്മൂക്ക; ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാമാങ്കത്തിലെ മമ്മൂട്ടിയുടെ പുതിയ ചിത്രമാണിപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്ന് ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മാമാങ്ക മഹോത്സവത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ മമ്മൂട്ടിയുടെ ലുക്കും പുറത്തുവന്ന പോസ്റ്ററുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമെന്ന വിശേഷണത്തോടെയാണ് തിയെറ്ററുകളിലെത്തുന്നത്. പ്രാചി തെഹ്ലാൻ, അനു സിത്താര, കനിഹ എന്നിവരും ചിത്രത്തിൽ നായികമാരായെത്തുന്നത്. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്

Leave a Reply

Your email address will not be published.