കുട്ടികളെ തെരുവുനായ കടിച്ച സംഭവം; മാതാപിതാക്കള് വരാതെ ഇഞ്ചക്ഷന് എടുക്കില്ലെന്ന് ആശുപത്രി അധികൃതര്

കാക്കനാട്എറണാകുളം കാക്കനാട് തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാക്കനാട് ബിഎസ്എന്‍എല്‍ റോഡില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രണ്ട് മക്കളെ തെരുവുനായകള്‍ ആക്രമിച്ചത്. മൂന്ന് വയസ്സും ഏഴ് വയസ്സുമുള്ള കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. മൂന്ന് കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു.

സംഭവം നടക്കുന്ന സമയത്ത് കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. അച്ഛനും അമ്മയും വരാതെ കുട്ടികള്‍ക്ക് ഇഞ്ചക്ഷന്‍ എടുക്കില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. രക്ഷിതാക്കളുടെ ഒപ്പ് കിട്ടാതെ ഇഞ്ചക്ഷന്‍ നല്‍കാനാകില്ലെന്ന് അധികൃതര്‍ പറയുന്നു. ഡോസ് കൂടിയ ഇഞ്ചക്ഷന്‍ ആയതുകൊണ്ടാണിതെന്നും അധികൃതര്‍ പറയുന്നു. 

കുട്ടികള്‍ക്ക് അപകടം പറ്റിയ വിവരം ഇതുവരെ മാതാപിതാക്കളെ അറിയിക്കാന്‍ സാധിച്ചിട്ടില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണുകള്‍ വീട്ടില്‍ വച്ചാണ് മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുന്നത്. അതുകൊണ്ട് തന്നെ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടിലാണ് പ്രദേശവാസികള്‍.  

Share via
Copy link
Powered by Social Snap