കുതിച്ചു പായുന്ന പോത്ത്, പിറകെ കുറേ മനുഷ്യർ; ജല്ലിക്കെട്ട് ഫസ്റ്റ്ലുക്ക് പോസ്റ്റർ

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. കുതിച്ചു പായുന്ന ഒരു പോത്ത് മാത്രമാണ് പോസ്റ്ററിലുള്ളത്. പോത്തിന്റെ പിന്നിലായി ഓടിവരുന്ന ജനക്കൂട്ടത്തെയും പോസ്റ്ററിൽ കാണാം.ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഓള്ഡ്മങ്ക്സിന്റേതാണ് പോസ്റ്റര്‍ ഡിസൈന്‍. എസ്. ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത് വിനായകനാണ്.ഒരു പോത്തും കുറേ മനുഷ്യരുമാണ് ചിത്രത്തിൽ അഭിനയക്കുകയെന്ന് ലിജോ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഒ. തോമസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ്. സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയാണ് ടൊറന്റോ ചലച്ചിത്രമേള. ശേഷം ഒക്ടോബറോടെ ചിത്രം തിയെറ്ററുകളിലെത്തും.