കുഴിമാടത്തിൽ നിന്ന് മോഷണസ്വർണ്ണം കണ്ടെത്തി കടയ്ക്കാവൂർ പോലീസ്

കവലയൂർ പാർത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകന്റെ വീട്ടിൽ നിന്നും മോഷണം പോയ 40 പവനിലതികം സ്വർണാഭരണങ്ങളാണ് കുഴിമാടം മാന്തി കണ്ടെത്തിയത് . കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പൻ രതീഷിന്റെ കടയ്ക്കാവൂർ , കവലയൂർ ഉള്ള ഭാര്യാ പിതാവിനെ അടക്കം ചെയ്ത സ്ഥലത്ത് നിന്നാണ് മോഷണമുതലുകൾ കണ്ടെത്തിയത് . കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവര പ്രകാരം പുരയിടത്തിൽ കുഴിച്ചിട്ടതാകാം എന്ന വിശ്വാസത്തോടെ സംശയം ഉള്ള സ്ഥലങ്ങൾ കിളച്ച് നോക്കുകയായിരുന്നു. അത് പ്രകാരം മണ്ണിളകി കിടന്ന കുടിമാടം കൂടി നോക്കിയതിലൂടെയാണ് സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനായത് . നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ രതീഷ് കിളിമാനൂരിലെ ബാർ ഹോട്ടലിലെ സെക്യൂരിറ്റികാരനെ കൊലപ്പെടുത്തിയ കേസ്സ് , കടയ്ക്കൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 500 പവനിലതികം സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ കേസുകൾ ഉൾപ്പെടെ ഒട്ടനവധി പിടിച്ചുപറി കവർച്ചാ , കഞ്ചാവ് കേസുകളിലെ പ്രതിയാണ് കഴിഞ്ഞ വർഷം വെഞ്ഞാറമൂട് , തേമ്പാമൂട് സ്വദേശിയുടെ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതിയെ ഗോവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലായാലും മോഷണമുതലുകളെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രതി മോഷണമുതലുകളിൽ അവ്യക്തത പുലർത്തിയിരുന്നു. . അതിനെ കടത്തിവെട്ടുന്ന നീക്കത്തിലൂടെയാണ് കടയ്ക്കാവൂർ പോലീസ് പ്രതിയിൽ നിന്നും മോഷണ’മുതലുകൾ മുഴുവൻ കണ്ടെടുത്തത്. ആറ്റിങ്ങൽ ഡി.വൈഎസ്.പി പി.എ ബേബിയുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എസ് എം റിയാസ്സ് ,സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ ഗ്രേഡ് SI വിജയകുമാർ , ASI ദിലീപ് , മഹേഷ് എന്നിവർ ചേർന്നാണ് തെളിവെടുപ്പ് നടത്തി മോഷണമുതലുകൾ വീണ്ടെടുത്തത്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap