കുൽഭൂഷൻ ജാദവിനെ തട്ടിക്കൊണ്ടുപോയ ജയ്ഷെ അൽ അദാൽ തീവ്രവാദി മുല്ല ഒമർ കൊല്ലപ്പെട്ടു

കുൽഭൂഷൻ ജാദവിനെ തട്ടിക്കൊണ്ടുപോയ ജയ്ഷെ അൽ അദാൽ തീവ്രവാദി മുല്ല ഒമർ കൊല്ലപ്പെട്ടു .പാകിസ്ഥാൻ സൈന്യമാണ് ഉമറിനെയും മകനെയും കൊന്നത്.തീവ്രവാദി ഉമറിനെ വിട്ടു നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ സമ്മർദ്ദത്തെ തുടർന്നാണ് പാക് സൈന്യത്തിന്റെ നടപടിയെന്നാണ് വിലയിരുത്തൽ.ചാരപ്രവർത്തനം ആരോപിച്ചു വധശിക്ഷയ്ക്കു വിധിച്ചു പാക്കിസ്ഥാൻ ജയിലിലടച്ച ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിനെ ഭീകരർ തട്ടിക്കൊണ്ടുപോയി പാക്ക് സൈന്യത്തിനു കൈമാറുകയായിരുന്നുവെന്നു വ്യക്തമായിരുന്നു.ജയ്ഷുൽ അദ്‌ൽ ഭീകരൻ മുല്ല ഉമർ ഇറാനിലെ ഛാബഹർ തുറമുഖത്തിനു സമീപമുള്ള സർബസ് നഗരത്തിൽ നിന്നു ജാദവിനെ തട്ടിയെടുത്തു പാക്ക് സൈന്യത്തിനു കൈമാറുകയായിരുന്നു.

Share via
Copy link
Powered by Social Snap