കെഎസ്ആർടിസി യാത്രാ ഫ്യൂവൽസിന്റെ ഉദ്ഘാടനം 15 ന് ; പമ്പുകളിൽ നിന്നും നാളെ മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പമ്പുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്കും ഇന്ധം നിറയ്ക്കാവുന്ന ‘കെഎസ്ആർടിസി യാത്രാ ഫ്യുല്‍സിന്‍റെ സംസ്ഥാന തല ഉദ്ഘാടനം 15 ന് നടക്കും. കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വര്പ്ർധിപ്പിക്കുന്നതിനായി പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കിഴക്കേകോട്ടയില് വൈകിട്ട് 5 ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ നിര്‍വ്വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്‌ലൈറ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം 75 ഇന്ധന ചില്ലറ വിലൽപ്പനശാലകള്‍ ആണ് സ്ഥാപിക്കുക.ആദ്യഘട്ടത്തില് 8 പമ്പുകളാണ് ആരംഭിക്കുന്നത്. ചടങ്ങില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. സിവില് സപ്ലൈസ് മന്ത്രി ജി ആർ അനില് ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും.

Share via
Copy link
Powered by Social Snap