കെവിൻ വധക്കേസ്: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം: കെവിൻ വധക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 25,000 രൂപ പിഴയും കോടതി വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. നീനുവിന്‍റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്. പ്രതികള്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളിന്മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പ്രതികള്‍ 40,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. ഇതില്‍ നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപ നല്‍കണം. ബാക്കി തുക കെവിന്‍റെ പിതാവിനും കെവിന്‍റെ ഭാര്യ നീനുവിനും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കെവിന്‍റെ ഭാര്യ നീനുവിന്‍റെ മൊഴിയാണ് കേസിൽ പ്രതികൾക്കെതിരെയുള്ള നിർണായക തെളിവായത്. 

കേ​സ് അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി പ​രി​ഗ​ണി​ച്ച് പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ പ്ര​തി​ക​ളു​ടെ പ്രാ​യ​വും, പ്ര​തി​ക​ൾ ഈ ​കേ​സി​നു മു​ൻ​പ് മ​റ്റൊ​രു കേ​സു​ക​ളി​ലും പ്രതികളായിരു​ന്നി​ല്ല എ​ന്ന​തും വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap