കേന്ദ്രം മുട്ടു മടക്കിയിട്ടില്ല; കാർഷിക നിയമങ്ങൾ പിൻവലിച്ചത് രാഷ്ട്രത്തിന് വേണ്ടി – സുരേഷ് ഗോപി

കോഴിക്കോട്: കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിച്ചത് രാഷ്ട്രത്തിന് വേണ്ടിയാണെന്ന് സുരേഷ് ഗോപി എംപി. കർഷകർക്ക് മുമ്പിൽ കേന്ദ്രം മുട്ട് മടക്കി, മുട്ട് മടക്കിച്ചു എന്ന വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ കോൺഗ്രസ് അടക്കമുള്ള പഞ്ചാബിലെ പ്രതിനിധികൾ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിന്റെ പശ്ചാത്തലത്തിൽ ആയിരിക്കാം ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടത്. അതേസമയം കാർഷിക നിയമങ്ങൾ കർഷകർക്ക് വേണ്ടിയായിരുന്നുവെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Share via
Copy link
Powered by Social Snap