കേന്ദ്രമന്ത്രി പറഞ്ഞ അച്ഛനും മകളും കണ്ണൂരില്

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്ത ആ  വൈറലായി മാറിയ അച്ഛനും മകളും കണ്ണൂര്‍ സ്വദേശികളാണ്. കണ്ണൂരിലെ പയ്യന്നൂര്‍ ടൗണിലുള്ള ഐഒസി പമ്പിലെ ജീവനക്കാരനായ എസ് രാജഗോപാലിന്‍റെയും ഇദ്ദേഹത്തിന്‍റെ മകള്‍ ആര്യാ രാജഗോപാലിന്‍റെയും  ജീവിതത്തെക്കുറിച്ചാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

പെട്രോള്‍ പമ്പില്‍ നിന്നും ജോലി ചെയ്ത് കിട്ടിയ വരുമാനം ഉപയോഗിച്ച് മകളെ ഇന്ത്യയിലെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പെട്രോ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ എത്തിച്ച മലയാളി എന്ന നിലയിലാണ് മന്ത്രി  ഈ അച്ചനെ രാജ്യത്തിന് പരിചയപ്പെടുത്തിയത്.

Share via
Copy link
Powered by Social Snap