കേന്ദ്രസർക്കാരിന്റെ പുത്തൻ വിദ്യാഭ്യാസ നയം പുനർചിന്തനം നടത്തണം: തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: കേന്ദ്രസർക്കാരിന്‍റെ പുത്തൻ വിദ്യാഭ്യാസ നയം പുനർചിന്തനം  നടത്തണമെന്നും സ്വന്തം നയപ്രകാരം തീരുമാനമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ത്രിഭാഷാ പദ്ധതി വേദനാജനകവും ദു:ഖകരവുമാണെന്ന്  നയം പളനിസാമി പറഞ്ഞു.പുതിയ നയം തമിഴ്‌നാട്ടിൽ നടപ്പാക്കില്ല.

നയം നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.സംസ്ഥാനം ഇതിനകം ദ്വിഭാഷാ നയം പിന്തുടരുന്നുണ്ട്. അതിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

1965 ൽ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചതിനെതിരെ തമിഴ്‌നാട്ടിലെ വിദ്യാർഥികൾ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി. അതേസമയം, ഹിന്ദി, സംസ്‌കൃതം എന്നിവ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു.

Share via
Copy link
Powered by Social Snap