കേന്ദ്രസർക്കാർ ഇടപെട്ടു; മൂന്ന് മലയാളികൾക്ക് ഒമാനിൽ ജയിൽ മോചനം

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടൽ കാരണം മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാൻ ഭരണകൂടം പൊതുമാപ്പ് നൽകി. ഒമാന്‍റെ ദേശീയ ദിനാഘോഷങ്ങളുടെ (നവംബർ 18) ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരിപറമ്പിൽ, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍. രമേശന്‍ കിനാത്തെരിപറമ്പിൽ, പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും ഷിജു ഭുവനചന്ദ്രന് 10 വര്‍ഷം തടവു ശിക്ഷയുമാണ് ലഭിച്ചത്. കൊലപാതക കേസിലാണ് ഷിജു ഭുവനചന്ദ്രൻ ശിക്ഷയനുഭവിച്ചിരുന്നത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap