കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യമറിയിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് 19 ന്‍റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ഡോക്റ്റർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിൽ ചികിത്സ തേടുകയാണ്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. ഒരു ലക്ഷത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ്. 54,735 പേർക്കാണ് പുതിയതായി കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

Share via
Copy link
Powered by Social Snap