കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉപവസിക്കും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ നാളെ (ആഗസ്റ്റ് 2, ഞായർ) ഉപവസിക്കും. ദൽഹിയിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ സംഘടിപ്പിച്ചിട്ടുള്ള ഉപവാസ സമരം രാവിലെ 10ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പാർട്ടിയുടെ പ്രമുഖ നേതാക്കളും സംബന്ധിക്കും.
ഉപവാസ സമരത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് കൊല്ലം ജില്ലയിലെ ബിജെപി പ്രവർത്തകരുടെ വെർച്ച്വൽ

Share via
Copy link
Powered by Social Snap