കേരളത്തിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആളുകള്‍ മരിക്കാതെ നോക്കുക എന്നത് പ്രധാനമാണെന്നും അത് കേരളം ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ എടുത്തത് ശക്തമായ നടപടിയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് കേരളത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് ഇപ്പോൾ വില നൽകുന്നതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.

സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഓണസമയത്തെ കൂട്ടംകൂടലുകളെ കുറിച്ചാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രിയും പറഞ്ഞിട്ടുള്ളതാണ്. കേന്ദ്രമന്ത്രിയുമായി ഫോണില്‍ സംസാരിച്ചെന്നും വിമര്‍ശനം ഉന്നയിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞതായും കെ. കെ ശൈലജ വ്യക്തമാക്കി.

Share via
Copy link
Powered by Social Snap