കേരളത്തിന് ആശ്വാസം; ഇന്ന് പുതിയ രോഗികളില്ല, ഒരാൾക്ക് രോഗമുക്തി, നാലു ഹോട്ട് സ്പോട്ടുകൾ കൂടി

സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.ഒരാൾ രോഗമുക്തി നേടി. കാസർഗോഡ് സ്വദേശിയാണ് രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തരായത്ത് 401 പേരാണ്.നിലവിൽ ചികിത്സയിലുള്ളത്ത് 95 പേരാണ്.സംസ്ഥാനത്ത് പുതിയ നാലു ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി.  വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ പഞ്ചായത്ത്, മഞ്ഞളൂർ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തൻപാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1,683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap